പറന്നുയരുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് യാത്രക്കാരൻ വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി, സംഭവം ടൊറൻ്റോയിൽ

ടൊറന്റോ : ടേക്ക് ഓഫിന് മിനിറ്റുകൾ മാത്രം ശേഷിക്കെ വിമാനത്തിൽ നിന്ന് എടുത്തുചാടി യാത്രക്കാരൻ. കാനഡയിലെ ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ വിമാത്താവളത്തിലാണ് സംഭവം. ദുബായിലേക്കുള്ള എയർ കാനഡ എസി. 056 ബോയിങ് 747 വിമാനം പറക്കുന്നതിന് തൊട്ടുമുമ്പ് കാബിൻ ഡോർ തുറന്ന് യാത്രക്കാരൻ പുറത്തേക്കു ചാടുകയായിരുന്നു. 20 അടി താഴേക്ക് വീണ യാത്രക്കാരന് പരിക്കുകൾ പറ്റി. ഇയാളെ അപ്പോൾ തന്നെ ആശുപത്രിയിലാക്കി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് 319ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം 6 മണിക്കൂർ വൈകി. 

കഴിഞ്ഞ ദിവസം മറ്റൊരു സംഭവത്തിൽ 16 വയസ്സുള്ള ഒരു ആൺകുട്ടി എയർ കാനഡയുടെ വിമാനം പറന്നുകൊണ്ടിരിക്കെ കുടുംബാംഗങ്ങളെ ആക്രമിച്ചതിനെ തുടർന്ന് വിമാനം തൊട്ടുത്തുള്ള മറ്റൊരു എയർപോർട്ടിൽ പെട്ടെന്ന് ഇറക്കേണ്ടി വന്നിരുന്നു. വിമാനത്തിൽ വച്ച് അക്രമാസക്തനായ കുട്ടിയെ യാത്രക്കാരും വിമാനത്തിലെ ക്രൂവും പിടിച്ചു വയ്ക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലാക്കി.ടൊറന്റോയിൽ നിന്ന് കാൽഗറിയിലേക്ക് പോയ വിമാനത്തിലായിരുന്നു ആ സംഭവം.

A man jumps out of an Air Canada flight just before the take off

More Stories from this section

family-dental
witywide