വര്‍ക്കല ബീച്ചില്‍ കടലില്‍ വീണ മെക്‌സിക്കന്‍ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി

തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ കടലില്‍ വീണ മെക്‌സിക്കന്‍ യുവതിയെ രക്ഷപ്പെടുത്തി. രാവിലെ 11.30 മണിയോടെ വര്‍ക്കല തിരുവമ്പാടി ബ്ലാക്ക് ബീച്ചില്‍ നീന്തവേയാണ് 28 കാരിയായ യുവതി അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍ 200 മീറ്ററോളം കടലിലേക്ക് അകപ്പെട്ട യുവതിയെ ലൈഫ് ഗാര്‍ഡുകളും ടൂറിസം പൊലീസും സമയോചിതമായി ഇടപെടല്‍ നടത്തി രക്ഷപ്പെടുത്തുകയായിരുന്നു.

മെക്‌സിക്കന്‍ സ്വദേശിനി ആന്‍ഡ്രിയ ആണ് അപകടത്തില്‍ പെട്ടത്. ഇവര്‍ക്ക് ചെറിയ രീതിയില്‍ മാനസിക പ്രശ്‌നമുള്ളതായി പൊലീസ് പറയുന്നു. സ്പീഡ് ബോട്ടില്‍ യുവതിയെ കരയ്ക്ക് എത്തിച്ച ശേഷം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികില്‍സ നല്‍കി. കടല്‍ വെള്ളത്തിലൂടെ മണല്‍ തരികള്‍ ഉള്ളില്‍ കടക്കാന്‍ സാധ്യതകള്‍ ഉള്ളതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

More Stories from this section

family-dental
witywide