
ന്യൂഡല്‍ഹി: ഭര്‍ത്താവിനോടുള്ള ദേഷ്യത്തില്‍ നാലുവയസുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ 23 കാരിയായ ആദിവാസി യുവതിയാണ് കടുംകൈ ചെയ്തത്. ദഹാനു മേഖലയിലെ സിസ്നെ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം.
മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭര്‍ത്താവ് പതിവായി കുടുംബത്തില്‍ നിന്ന് അകന്ന് കഴിയുകയും വല്ലപ്പോഴുമായിരുന്നു വീട്ടില്‍ വന്നിരുന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞായറാഴ്ച വീട്ടില്‍ എത്തിയ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി. തന്നെയും കൂടെ കൊണ്ടുപോകണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചാണ് ഭര്‍ത്താവ് പോയത്. ഈ ദേഷ്യത്തിലും സങ്കടത്തിലും തിങ്കളാഴ്ച മകളെ കൊന്ന് അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവതി വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങി മരിക്കുകയായിരുന്നു.














