
വാരാണസി: കാൻസർ ബാധിതനായ ഒമ്പത് വയസ്സുകാരന്റെ ആഗ്രഹം സഫലമാക്കി ഉത്തർപ്രദേശ് പൊലീസ്. കുട്ടിയെ വാരാണസി സോണിന്റെ എഡിജിയായി ഒരുദിവസം നിയമിച്ചു. പൊലീസുകാർ സല്യൂട്ട് നൽകി.
പൊലീസുകാരനാകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം. കുട്ടിയുടെ മോഹം അറിഞ്ഞ പൊലീസ് ആഗ്രഹം നടപ്പാക്കി. സോഷ്യൽമീഡിയയിൽ പൊലീസിന്റെ നടപടിക്ക് ഏറെ പ്രശംസ ലഭിച്ചു. നിരവധിപ്പേരാണ് പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.















