ട്രയിനില്‍ യാത്രക്കാരന് പാമ്പുകടിയേറ്റു, സംഭവം ഇന്ന് രാവിലെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസില്‍

കോട്ടയം: ഗുരുവായൂര്‍ മധുര എക്‌സ്പ്രസില്‍വെച്ച് യാത്രക്കാരന് പാമ്പ് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ യുവാവിനാണ് പാമ്പുകടിയേറ്റതെന്നാണ് വിവരം. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ ആളപായമില്ല.

ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തി ആംബുലന്‍സ് എത്തിച്ചാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. പാമ്പുകടിയേറ്റ സമയത്ത് ആറാമത്തെ ബോഗിയില്‍ സഞ്ചരിക്കുകയായിരുന്നു യുവാവ്.