കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തനിലയില്‍

കാസര്‍കോട്: കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാല കാമ്പസിനുള്ളില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിനിയായ റൂബി പട്ടേലി (27)നെ ആണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹിന്ദി വിഭാഗത്തില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയായിരുന്നു റൂബി. ഫെബ്രുവരിയില്‍ ഗാസിയാബാദ് സ്വദേശിയായ എംഡി വിദ്യാര്‍ത്ഥി നിതേഷ് യാദവും ക്യാമ്പസില്‍ തൂങ്ങിമരിച്ചിരുന്നു.

ഇന്ന് രാവിലെയോടെ കോളേജ് ഹോസ്റ്റലിലെ പൊതു ശുചിമുറിയിലാണ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കയറിയ വിദ്യാര്‍ത്ഥിനി ഏറെ നേരമായിട്ടും പുറത്തുവരാതായതോടെ സഹപാഠികള്‍ ചേര്‍ന്ന് ശുചിമുറി തള്ളിത്തുറക്കുകയായിരുന്നു. തൂങ്ങി നില്‍ക്കുന്ന റൂബിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

More Stories from this section

dental-431-x-127
witywide