യൂസഫ് അലിക്ക് ഒരു അപൂര്‍വ്വ സമ്മാനം; അമ്മയുടെ ചിത്രമുള്ള വാച്ച്, സമ്മാനിച്ചത് ആരാധകന്‍

ഒരു ശതകോടീശ്വരന് ഒരു സമ്മാനം നല്‍കാനൊരുങ്ങുമ്പോള്‍ എന്തൊക്കെയാകും മനസിലെത്തുക? എന്താണ് കൊടുക്കുന്നതെന്നും അത് അദ്ദേഹം സ്വീകരിക്കുമോ എന്നും അത് അദ്ദേഹത്തെ എങ്ങനെ സന്തോഷിപ്പിക്കുമെന്നുമൊക്കെ ചിന്തിക്കും. അല്ലേ?

എന്നാല്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് ഒരു ആരാധകന്‍ നല്‍കിയ സമ്മാനം എന്താണെന്ന് അറിയുമോ. ഒരു വാച്ച്. വാച്ചില്‍ എന്തിരിക്കുന്നു എന്നാണെങ്കില്‍, ഇത് ചുമ്മാ ഒരു വാച്ചല്ല. യൂസഫലിയുടെ അമ്മയുടെ ചിത്രം പതിച്ച വാച്ചാണിത്.

അബുദാബി ആസ്ഥാനമായുള്ള വ്യവസായി യുസഫ് അലി തന്റെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അടുത്തിടെ കേരളത്തിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് അമ്മയുടെ ഫോട്ടോ പതിച്ച വാച്ച് സമ്മാനമായി ലഭിച്ചത്. നിങ്ങളുടെ അമ്മയെക്കുറിച്ചും നിങ്ങള്‍ അവരെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും നിങ്ങള്‍ പറയുന്ന ഒരു വീഡിയോ ഞാന്‍ കണ്ടുവെന്നും വാച്ച് സമ്മാനിച്ചയാള്‍ പറഞ്ഞു.

എന്നാല്‍, എല്ലാവരും അവരുടെ അമ്മമാരെ സ്‌നേഹിക്കുന്നു, അത് എന്റെ കാര്യം മാത്രമല്ല. ലോകത്ത് ആരാണ് അമ്മയെ സ്‌നേഹിക്കാത്തത്? എന്നാണ് യൂസഫ് അലി പ്രതികരിച്ചത്.

ഗള്‍ഫിലും ഇന്ത്യയിലുമായി 256 ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളുമുള്ള ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് കേരളത്തില്‍ ജനിച്ച യൂസഫലി. ഫോബ്സിന്റെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി 8.9 ബില്യണ്‍ ഡോളറിലധികമാണ്.

More Stories from this section

family-dental
witywide