‘ക്ഷമിക്കണം ദീദി, എനിക്ക് പോണം…’ ലൈംഗികാതിക്രമത്തിനിരയായ വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: വിശാഖപട്ടണത്ത് 17 കാരി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് തന്റെ കുടുംബത്തിന് അയച്ച സന്ദേശത്തില്‍, കോളേജില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നും തന്നെ ഉപദ്രവിച്ചവര്‍ ഫോട്ടോയെടുക്കുകയും അവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാല്‍ സ്ഥാപനത്തിന്റെ അധികാരികളോടോ പൊലീസിലോ പരാതിപ്പെടാന്‍ ആവില്ലെന്നും പെണ്‍കുട്ടി പറയുന്നു.

ഹൃദയഭേദകമായ സന്ദേശത്തില്‍, കോളേജിലെ തന്റെ സഹപാഠികളില്‍ ചിലരും ലൈംഗികാതിക്രമത്തിന് ഇരയായതായി പെണ്‍കുട്ടി കുടുംബത്തോട് പറഞ്ഞു. തുടര്‍ന്ന് തന്റെ മൂത്ത സഹോദരിയോട് ‘സോറി ദീദി, എനിക്ക് പോകണം’ എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

വിശാഖപട്ടണത്തെ ഒരു പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി. ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടി മരിക്കുംമുമ്പ് വീട്ടിലുള്ള എല്ലാവര്‍ക്കുമായി അയച്ച സന്ദേശത്തില്‍ ‘ടെന്‍ഷന്‍ ആകരുത്, ഞാന്‍ പറയുന്നത് കേള്‍ക്കൂ, ദയവായി എന്നെ മറക്കുക, എന്നോട് ക്ഷമിക്കൂ, അമ്മയും അച്ഛനും, നിങ്ങള്‍ എന്നെ ജനിപ്പിച്ച് വളര്‍ത്തിയതില്‍ നന്ദിയുണ്ട്. എന്റെ അധ്യായം അവസാനിക്കുകയാണ്,’ എന്ന് മാതാപിതാക്കളോട് പറഞ്ഞു. ഗര്‍ഭിണിയായ മൂത്തസഹോദരിയെ അഭിനന്ദിച്ചുകൊണ്ടും തന്റെ പിതാവിനോട്, കോളേജില്‍ ലൈംഗികമായി ഉപദ്രവിച്ചതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും ഞാന്‍ ഈ തീരുമാനം എടുക്കാന്‍ കാരണം, ഞാന്‍ ഇപ്പോള്‍ പോയാല്‍, കുറച്ച് വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് വിഷമം തോന്നും, പിന്നീട് നിങ്ങള്‍ മറക്കും. പക്ഷേ, ഞാന്‍ സമീപത്തുണ്ടെങ്കില്‍, നിങ്ങള്‍ എന്നെ നോക്കുകയും എല്ലാ സമയത്തും വിഷമിക്കുകയും ചെയ്യുമെന്നും പറഞ്ഞു.

എന്നാല്‍ ആത്മഹത്യ ചെയ്യരുതെന്നും പൊലീസ് അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണെന്നും വീട്ടുകാര്‍ മറുപടി പറഞ്ഞെങ്കിലും അതിനോട് പ്രതികരിക്കാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

തന്റെ മകള്‍ എന്തിനാണ് മരിച്ചത് എന്നറിയണമെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം, പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പുരുഷന്മാര്‍ക്ക് പ്രവേശിക്കാനാകില്ലെന്നും തങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികളെയും നിരീക്ഷിക്കുന്നുണ്ടെന്നും വനിതാ വാര്‍ഡന്‍മാരുണ്ടെന്നും അതിനാല്‍ ലൈംഗികാതിക്രമത്തിന് സാധ്യതയില്ലെന്നുമാണ് കോളേജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം.

അധികൃതരേയും അധ്യാപകരെയും മറ്റ് വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്തു വരികയാണെന്നും എല്ലാ കോണുകളും അന്വേഷിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും വിശദമാക്കി.

A student who was sexually assaulted committed suicide

More Stories from this section

family-dental
witywide