
കൊച്ചി: എറണാകുളം മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരിയിലെ സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയാണ് കുഞ്ഞിനോട് ക്രൂരത കാട്ടിയത്. രക്ഷിതാക്കളുടെ പരാതിയിലാണ് അധ്യാപികയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിയെ ചൂരല്‍ ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് പരാതിയിലുള്ളത്. വൈകുന്നേരം കുട്ടി വീട്ടിലെത്തി വസ്ത്രം മാറിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
Tags:















