എബ്രഹാം തെക്കേമുറിക്കു കണ്ണീരിൽ കുതിർന്ന യാത്രമൊഴി

ഡാളസ്: ഡാളസിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ്, കേരള ലിറ്റററി സൊസൈറ്റി, ലാന എന്നീ സംഘടനകളുടെ സ്ഥാപകനുമായ എബ്രഹാം തെക്കേമുറിക്കു ഡാളസ് പൗരാവലിയുടെ കണ്ണീരിൽ കുതിർന്ന യാത്രമൊഴി.

സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഞായറാഴ്ച വൈകുന്നേരം ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിലുള്ള മാർത്തോമാ ദേവാലയത്തിൽ തെക്കേമുറിക് അന്ത്യമാഭിവാദ്യം അർപ്പിക്കുന്നതിന് എത്തിച്ചേർന്നിരുന്നു. സംസ്കാര ശുശ്രുഷക്ക് ഇടവക വികാരിമാർ നേതൃത്വം നൽകി. സാമൂഹ്യ സാംസ്കാരിക സാഹിത്യ സംഘടനാ നേതാക്കൾ തെക്കേമുറിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഫാർമേഴ്‌സ് ബ്രാഞ്ചിലുള്ള മാർത്തോമാ ദേവാലയത്തിൽ സംസ്കാര ശുശ്രുഷക്കുശേഷം റോളിങ്ങ് ഓക്സ് മൃതദേഹം സംസ്കരിക്കും.

More Stories from this section

family-dental
witywide