
ലണ്ടന്‍ (ഹൈസ്ട്രീറ്റ്): രക്ഷിതാക്കള്‍ക്കൊപ്പം ഇന്നലെ രാത്രി ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊച്ചി പറവൂര്‍ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് വിനയ-അജീഷ് ദമ്പതികളുടെ മകള്‍ ലിസെല്‍ മരിയക്കാണ് വെടിയേറ്റത്.
വടക്കുകിഴക്കന്‍ ലണ്ടനിലെ ഡാള്‍ട്ടണ്‍ കിംഗ്സ് ലാന്റ് ഹൈസ്ട്രീറ്റിലെ ഒരു റസ്റ്ററൻ്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു അജ്ഞാതന്‍ വെടിയുതിര്‍ത്തത്. ബുധനാഴ്ച രാത്രി യുകെ സമയം 9.20നായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ ഒരാള്‍ ഹോട്ടലിലെ ജനലിലൂടെ അകത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റവരെ ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ലിസിൽ മരിയക്കൊപ്പം മറ്റ് മൂന്നുപേര്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലിസ മരിയക്ക് തലയില്‍ നെറ്റിയുടെ ഭാഗത്താണ് വെടിയേറ്റിരിക്കുന്നത്. ആഴത്തിലിറങ്ങിയ വെടിയുണ്ട ഇതുവരെ പുറത്തെടുക്കാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രയെ കുറിച്ച് അന്വേഷണം തുടരുകയാണ്. അക്രമം നടത്തിയ ശേഷം ബൈക്കില്‍ കടന്നുകളഞ്ഞ ഇദ്ദേഹത്തെ പിടികൂടാനായിട്ടില്ല. എന്തിന് വേണ്ടിയാണ് ഇത്തരമൊരു ആക്രമണം നടത്തിയതെന്നും വ്യക്തമല്ല.
A ten year old malayali girl was seriously injured in hackney shooting at London















