
മലപ്പുറം: മലപ്പുറത്ത് രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയുടെ കരച്ചില്‍ കേട്ടാണ് രക്ഷിതാക്കള്‍ ഓടിയെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ കാലില്‍ പരിശോധിച്ച രക്ഷിതാക്കള്‍ പാമ്പ് കടിയേറ്റെന്ന് മനസിലാക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Tags: