
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലക്കിയ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും സ്‌പേസ് പാര്‍ക്ക് മുന്‍ കണ്‍സല്‍റ്റന്റുമായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ മാനനഷ്ടക്കേസ് കൊടുക്കാതെ മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോസ് ഐസക്, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍.
സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കു വിധേയരായ ഈ മൂന്നു രാഷ്ട്രീയ പ്രമുഖര്‍ക്കും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ പാര്‍ട്ടി അനുമതി നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പക്ഷേ നേതാക്കളിലൊരാള്‍പ്പോലും ഒരു വക്കീല്‍ നോട്ടീസ് അയച്ചതായും വിവരമില്ല.
ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്‌ന തന്നെ തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ നേതാക്കളെ വെല്ലുവിളിച്ചിട്ടും നേതാക്കള്‍ ചെറുവിരല്‍ പോലും അനക്കാത്തത് ആരോപണത്തില്‍ കഴമ്പുണ്ടെന്ന തരത്തിലേക്കാണ് നീങ്ങുന്നത്.
കടകംപള്ളി സുരേന്ദ്രനെതിരെ അദ്ദേഹം മോശമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്ന് അവകാശപ്പെട്ട സ്വപ്‌ന ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടിരുന്നു. സ്വപ്‌നയോട് ഇടയാന്‍ നിന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന ഭയം നേതാക്കളില്‍ ഉണ്ടെന്നും പരക്കെ ആക്ഷേപമുണ്ട്.












