
ലക്‌നൗ : ഉത്തര്‍പ്രദേശില്‍ കനത്ത മഴയ്ക്കിടെ റോഡില്‍ കസേരയിട്ടിരുന്ന യുവാവിനെ ഇടിച്ച് തെറിപ്പിച്ച് ലോറി. സംഭവത്തിന്റെ 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രതാപ്ഗഡിലെ തിരക്കേറിയ റോഡില്‍ ഒരാള്‍ പ്ലാസ്റ്റിക് കസേരയില്‍ കാലുകള്‍ മടക്കി ഇരിക്കുന്നത് വീഡിയോയിലുണ്ട്.
വഴിയാത്രക്കാര്‍ അയാളെ കളിയാക്കുന്നുണ്ട്. അതേസമയത്ത് അതുവഴി കടന്നുപോകുന്ന ഒരു ലോറി യുവാവിനെ ഇടിച്ചതോടെ അയാള്‍ തെറിച്ചുവീഴുന്നു. എന്നാല്‍ കാര്യമായ പരുക്കേല്‍ക്കാതെ അയാള്‍ രക്ഷപെട്ടതും വീഡിയോയുണ്ട്. വണ്ടി നിര്‍ത്തിയ ഡ്രൈവറോട് അയാളെ നോക്കേണ്ടെന്നും പൊയ്‌ക്കോളാനും ആളുകള്‍ പറയുന്നുണ്ട്.
വീഡിയോ പുറത്തെത്തിയതോടെ ‘കോട്വാലി നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. യുവാവിനെ ഇടിച്ച ട്രക്ക് തിരിച്ചറിഞ്ഞ് തുടര്‍ നിയമനടപടികള്‍ എടുത്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.