സൗദിയില്‍ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

റിയാദ്: ചികിത്സക്കായി സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് പോയ മലയാളി യുവ എന്‍ജിനീയര്‍ നിര്യാതനായി. ദമ്മാമില്‍ ഇറാം ഗ്രൂപ് ഓഫ് കമ്പനിയുടെ ഓറിയോണ്‍ഡ്ജ് എന്ന സ്ഥാപനത്തില്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി എന്‍ജിനീയറായ കോഴിക്കോട് മുല്ലാന്റകത്ത് പുതിയ പുരയില്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ പര്‍വീന്‍ ഹസന്‍ (33) ആണ് മരിച്ചത്.

ഇറാമില്‍ സീനിയര്‍ ഡെവലപ്പര്‍, കോ-ആര്‍ക്കിടെക്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അഞ്ചു മാസം മുമ്പ് അസുഖത്തെ തുടര്‍ന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയി. ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെയാണ് മരണം. മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഭാര്യ – സിദ്ര. മകന്‍ – ഫൈസാന്‍. സഹോദരങ്ങള്‍ – ഫാത്തിമത്ത് മൗസിം, ഫൗസല്‍ ഹസ്സന്‍.