ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ മറന്നോ, പേടിക്കണ്ട, ഡിസംബര്‍ 14 വരെ സമയമുണ്ട്

ആധാര്‍ പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. നേരത്തെ, 10 വര്‍ഷം മുമ്പ് നല്‍കിയ ആധാര്‍ കാര്‍ഡുകളില്‍ സൗജന്യ അപ്ഡേറ്റുകള്‍ നടത്താനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 വരെ ആയിരുന്നു. ഇതാണ് മൂന്നു മാസത്തേക്കു കൂടി നീട്ടിയത്‌. ദശലക്ഷക്കണക്കിന് ആധാര്‍ നമ്പര്‍ ഉടമകള്‍ക്ക് പ്രയോജനം ലഭിക്കും. ഈ സൗജന്യ സേവനം #myAadhaar പോര്‍ട്ടലില്‍ മാത്രമേ ലഭ്യമാകൂ.

ആവശ്യമായ മാറ്റങ്ങള്‍ വരുത്താത്ത ആധാര്‍ ഉടമകള്‍ക്ക് വലിയ ആശ്വാസമാണ് അവസാന നിമിഷം സമയം നീട്ടിയത്. ബയോമെട്രിക്‌സ് ഒഴികെയുള്ള ആധാര്‍ വിശദാംശങ്ങള്‍ക്ക്, ഓണ്‍ലൈനില്‍ മാറ്റങ്ങള്‍ വരുത്താം. കൂടുതല്‍ സഹായത്തിനായി നിങ്ങള്‍ക്ക് അടുത്തുള്ള UIDAI കേന്ദ്രം/ ആധാര്‍ സേവാ കേന്ദ്രവും സന്ദര്‍ശിക്കാവുന്നതാണ്.

ഓണ്‍ലൈനായി ആധാര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് (myaadhaar.uidai.gov.in) പോയി നിങ്ങളുടെ ആധാര്‍ നമ്പറും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. സൈറ്റ് നാവിഗേറ്റ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാം. നിങ്ങളുടെ നിലവിലെ ബയോമെട്രിക്, ഡെമോഗ്രാഫിക് വിശദാംശങ്ങള്‍ കാണുന്നതിന് ‘ആധാര്‍ അപ്ഡേറ്റ്’ ഓപ്ഷനില്‍ ക്ലിക്കുചെയ്യുക. നിങ്ങളുടെ വിശദാംശങ്ങള്‍ ശരിയാണെങ്കില്‍, ‘മുകളിലുള്ള വിശദാംശങ്ങള്‍ ശരിയാണെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിശദാംശങ്ങള്‍ തിരഞ്ഞെടുക്കുക, ആവശ്യമായ സഹായ രേഖകള്‍ അപ്ലോഡ് ചെയ്യുക, മാറ്റത്തിനായി ഒരു അഭ്യര്‍ത്ഥന സമര്‍പ്പിക്കുക. നിങ്ങള്‍ക്ക് 14 അക്ക അഭ്യര്‍ത്ഥന ട്രാക്കിംഗ് നമ്പര്‍ ലഭിക്കും. നിങ്ങളുടെ അപ്ഡേറ്റിന്റെ പുരോഗതി നിരീക്ഷിക്കാന്‍ ഈ നമ്പര്‍ ഉപയോഗിക്കുക.

അതേസമയം, നിങ്ങളുടെ ആധാര്‍ കാര്‍ഡ് വളരെക്കാലം മുമ്പ് നല്‍കിയതാണെങ്കില്‍, അതില്‍ മറ്റൊരു ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം നിങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതായി വന്നേക്കാം. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ അപ്ഡേറ്റുകള്‍ സാധ്യമാകില്ല.

More Stories from this section

family-dental
witywide