
ന്യൂഡല്‍ഹി : ബിജെപിക്കും എന്‍ഡിഎയ്ക്കും വ്യക്തമായ വിജയം പ്രവചിച്ച് ഇന്നത്തെ രാത്രിയുടെ ഉറക്കം കെടുത്തിയ എക്സിറ്റ് പോളുകള്‍ എത്തിയതുമുതല്‍ പ്രതിപക്ഷം അസ്വസ്ഥരായിരിക്കുകയാണ്. മോദിക്കാണെങ്കില്‍ ഹാട്രിക് നേടാനൊരുങ്ങുന്നതിന്റെ സന്തോഷവും.
എന്നാല്‍, എന്‍ഡിഎ സഖ്യത്തിന് 350 ലധികം ലോക്സഭാ സീറ്റുകള്‍ നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലംതള്ളി ആംആദ്മി പാര്‍ട്ടി. എഎപിയുടെ സോമനാഥ് ഭാരതിയാണ് ഫലങ്ങള്‍ ശക്തമായി തള്ളി രംഗത്തെത്തിയത്. ചൊവ്വാഴ്ച വോട്ടെണ്ണുമ്പോള്‍ എല്ലാ എക്സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയുമെന്നും മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ തല മൊട്ടയടിക്കുമെന്നുമാണ് ന്യൂഡല്‍ഹി ലോക്സഭാ സീറ്റിലെ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി കൂടിയായ എംഎല്‍എ പറഞ്ഞത്.
മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത് 2019 ല്‍ ബിജെപി ഹല്‍ഹിയില്‍ കൊയ്ത നേട്ടം ഇക്കുറിയും ആവര്‍ത്തിക്കുമെന്നാണ്. ഏഴ് ലോക് സഭാ സീറ്റുകളില്‍ ആറെണ്ണമെങ്കിലും നേടുമെന്നാണ് മിക്ക സര്‍വ്വേ ഫലങ്ങളും വ്യക്തമാക്കുന്നത്.
എന്നാല്‍, ഡല്‍ഹിയില്‍ ആം ആദ്മിയുടേയും ഇന്ത്യാ സഖ്യത്തിന്റെയും വിജയമായിരിക്കും വരാന്‍ പോകുന്നതെന്നുമാണ് സോമനാഥ് ഭാരതി തറപ്പിച്ചു പറഞ്ഞത്. ഡല്‍ഹിയിലെ ഏഴു സീറ്റുകളില്‍ എഎപി നാല് സീറ്റുകളും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളും തൂത്തുവാരി ഡല്‍ഹിയില്‍ വിജയം ഉറപ്പാക്കുമെന്നും ആം ആദ്മി നേതാവ് വ്യക്തമാക്കുന്നു.