
പതിനാറു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ വെള്ളിത്തിരയിലെത്തിയ പൃഥ്വിരാജ് – ബ്ലസി കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രം ആടുജീവിതം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ എട്ടു ദിവസംകൊണ്ട് ലോകമെമ്പാടുമായി 100 കോടി ക്ലബ്ബിലാണ് ചിത്രം എത്തിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്നായി ചിത്രം 100 കോടിയിലധികം നേടിയതിന് സന്തോഷവും നന്ദിയും പങ്കുവെച്ച് പൃഥ്വിരാജ് എക്സില്‍ ഒരു പോസ്റ്റര്‍ പങ്കിട്ടു. ഈ അഭൂതപൂര്‍വമായ വിജയത്തിന് നന്ദി എന്ന് പൃഥ്വിരാജ് കുറിച്ചപ്പോള്‍ ആരാധകരില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. ചിലര്‍ ഇത് മോളിവുഡിലെ ഏറ്റവും വേഗമേറിയ 100 കോടി ക്ലബ്ബ് നേട്ടമാണെന്നും മലയാള സിനിമയുടെ നാഴികക്കല്ല് എന്നുമൊക്കെയാണ് ചിത്രത്തെ പ്രശംസിക്കുന്നത്.
‘2008ല്‍ ബ്ലെസി ഈ സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആദ്യമായി എന്നോട് പറഞ്ഞപ്പോള്‍, ഈ കഥാപാത്രത്തെ ഞാന്‍ എങ്ങനെ സമീപിക്കും എന്നായിരുന്നു എന്റെ ആദ്യത്തെ ചിന്തയെന്നും അവസാനം, ബ്ലെസിയും ഞാനും ബ്ലെസി ദൃശ്യവത്കരിച്ച നോവലിനെയും നജീബിനെയും അടിസ്ഥാനമാക്കി എന്റെ മനസ്സില്‍ ഞാന്‍ ദൃശ്യവല്‍ക്കരിക്കുന്ന നജീബിനെ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. സിനിമയില്‍ കാണുന്ന നജീബ് അതാണ്’ എന്നുമാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത്.
100 Cr and counting at the Global Box Office! Thank you for this unprecedented success! ❤️🙏 #Aadujeevitham #TheGoatLife @DirectorBlessy @benyamin_bh @arrahman @Amala_ams@Haitianhero @rikaby @resulp @iamkrgokul @HombaleFilms @AAFilmsIndia @PrithvirajProd @RedGiantMovies_… pic.twitter.com/6H1gynVIJ6
— Prithviraj Sukumaran (@PrithviOfficial) April 6, 2024
അമല പോള്‍, കെആര്‍ ഗോകുല്‍, ഹെയ്തിയന്‍-ഫ്രഞ്ച് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ആടുജീവിതത്തില്‍ അഭിനയിക്കുന്നു. ബെന്യാമിന്‍ എഴുതിയ അതേ പേരിലെ ഒരു നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. 90 കളില്‍ മെച്ചപ്പെട്ട ജീവിതത്തിനായി ഗള്‍ഫിലേക്ക് കുടിയേറിയ കേരളത്തില്‍ നിന്നുള്ള നജീബ് എന്ന മനുഷ്യന്റെ യഥാര്‍ത്ഥ കഥയാണ് സിനിമയും നോവലും പറയുന്നത്.
aadu jeevitham in 100 crore club in eight days











