
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇഡി അറസ്റ്റിലായി ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് വീണ്ടും എഎപി. അറസ്റ്റിനു ശേഷം കെജ്രിവാളിന് 8 കിലോ കുറഞ്ഞുവെന്ന് എഎപി അവകാശപ്പെടുന്നു.
അറസ്റ്റിലാകുന്ന ദിവസം കെജ്രിവാളിന്റെ ഭാരം 70 കിലോ ആയിരുന്നുവെന്നും എന്നാലിപ്പോള്‍ അദ്ദേഹത്തിന്റെ ഭാരം 62 കിലോയായി കുറഞ്ഞുവെന്നുമാണ് എഎപി ആരോപിക്കുന്നത്. എയിംസ് മെഡിക്കല്‍ ബോര്‍ഡ്, മുഖ്യമന്ത്രി കെജ്രിവാളിന്റെ ഭാരം കുറയുന്നത് കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ ഭക്ഷണത്തില്‍ പറാത്തയും പൂരിയും ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി പറഞ്ഞു.