കെജ്‌രിവാളിനെയും കവിതയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യു, ഡൽഹിയിൽ വമ്പൻ പ്രതിഷേധവുമായി എഎപി

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ബിആര്‍എസ് നേതാവ് കെ.കവിതയെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ തുടരുന്നു. കെജ്‌രിവാളിനെതിരെയുള്ള മൊഴികൾ മുൻനിർത്തിയാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം, കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി (എഎപി) ഇന്ന് രാജ്യതലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ബിജെപിക്കെതിരെ പ്രതിഷേധിക്കാൻ എല്ലാ പാർട്ടി എംഎൽഎമാരും ഭാരവാഹികളും ഷഹീദി പാർക്കിൽ ഒത്തുകൂടുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. മെഴുകുതിരി മാർച്ചുകളും കോലം കത്തിലും അടങ്ങുന്ന പ്രതിഷേധത്തിൽ ഇന്ത്യാ ബ്ലോക്കിൻ്റെ പ്രതിനിധികളും പങ്കെടുക്കും.

വൻ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നതിനാൽ പോലീസ് ഷഹീദി പാർക്കിലേക്കുള്ള റോഡുകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കനത്ത ബാരിക്കേഡുകൾ കാരണം സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടേക്കുമെന്ന് അധികൃതർ അറിയിച്ചു.

മുഖ്യമന്ത്രിയുടെ അറസ്റ്റിൽ ബിജെപിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ എഎപി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും നിരവധി പാർട്ടി പ്രവർത്തകരെയും വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.

More Stories from this section

family-dental
witywide