
ആലപ്പുഴ: അമ്പലപ്പുഴയില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. പുറക്കാട് പുന്തല കളത്തില്‍പ്പറമ്പില്‍ സുദേവ് (45), മകന്‍ ആദി ദേവ് (12) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭാര്യ വിനീതയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മത്സ്യവില്പനയ്ക്കുപോയ പുന്നപ്ര സ്വദേശിയുടെ സൈക്കിളില്‍ തട്ടിയതോടെ സുദേവും കുടുംബവും സഞ്ചരിച്ച ബൈക്ക് റോഡിലേക്ക് മറിഞ്ഞ് വീഴുകയും എതിരെ വന്ന ടോറസ് ഇടിച്ച് അച്ഛനും മകനും മരണത്തിനു കീഴടങ്ങുകയുമായിരുന്നു.
ക്ഷേത്ര ദര്‍ശനത്തിന് ബൈക്കില്‍ പോയ കുടുംബമാണ് ദാരുണാപകടത്തിന്റെ ഇരകളായത്. സുദേവ് അപകടസ്ഥലത്ത് വച്ചും മകന്‍ ആദി ദേവ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഭാര്യ വിനീത ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ദേശീയപാതയില്‍ പുറക്കാട് ജംഗ്ഷന് സമീപമായിരുന്നു അപകടം.












