
വൈത്തിരി: വയനാട് വൈത്തിരിയില്‍ വാഹനാപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തില്‍ മലപ്പുറം കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം-ബെംഗളൂരു കെഎസ്ആര്‍ടിസി സ്‌കാനിയ ബസിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാറില്‍ യാത്ര ചെയ്തവരാണ് മരണപ്പെട്ടവര്‍.
Tags:















