ഹെയര്‍ പിന്‍ വളവില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞു; സേലത്ത് 4 മരണം, 20 പേര്‍ക്ക് പരിക്ക്

സേലം: തമിഴ്നാട്ടിലെ സേലത്ത് ഏര്‍ക്കാട്ടില്‍ സ്വകാര്യ ബസ് മറിഞ്ഞ് നാല് യാത്രക്കാര്‍ മരിക്കുകയും ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം.

പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ ബസ് എത്തിയപ്പോള്‍ തിരിവിനിടെ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിയുകയായിരുന്നു. 56 യാത്രക്കാരുമായി യേര്‍ക്കാട് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

accident 4 dead, 20 injured in Salem