
ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിരക്കില്‍ പരുക്കേറ്റ കുട്ടിക്ക് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തിരക്കില്‍ മരിച്ച യുവതി രേവതി (35)യുടെ മകന്‍ ശ്രീതേജയുടെ (9) മസ്തിഷ്‌ക മരണമാണ് സ്ഥിരീകരിച്ചത്.
വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഇന്ന് പുറത്തിറക്കും. തിരക്കില്‍ കുട്ടിയുടെ അമ്മ മരിച്ചതിനെ തുടര്‍ന്ന് നടന്‍ അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ ഹൈക്കോടതിയില്‍ നിന്നും ഇടക്കാജാമ്യവും നടന്‍ നേടിയിരുന്നു.
ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ ഡിസംബര്‍ 4നാണ് പുഷ്പ 2 പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി എത്തിയത്. ഇതേത്തുടര്‍ന്നുണ്ടായ തിരക്കില്‍ പെട്ടാണ് ദുരന്തമുണ്ടായത്.
തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതിന് തിയറ്റര്‍ ഉടമകള്‍, അല്ലു അര്‍ജുന്‍, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്.