
ഡാളസ്: ഡാളസില്‍ പോലീസ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച ഗര്‍ഭിണി മരിച്ചു.
പരുക്കേറ്റ രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പുലര്‍ച്ചെ 2:30 ന് ശേഷമായിരുന്നു മാരകമായ അപകടം നടന്നത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസാണ് യുവതിയേയും മറ്റുള്ളവരേയും ആശുപത്രിയിലെത്തിച്ചത്.
ഗര്‍ഭിണിയടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനവുമായി പോലീസ് ഓഫീസറുടെ വാഹനം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഡാളസ് കൗണ്ടി ഷെരീഫ് വ്യക്തമാക്കി. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് യുവതി മരിച്ചത്. ഗര്‍ഭസ്ഥ ശിശുവിനെ സര്‍ജറിയിലൂടെ പുറത്തെടുത്തു. കുഞ്ഞ് അത്യാസന്ന നിലയിലാണ്. മരിച്ച യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അതേസമയം പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടില്ല. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.