പിഎംഎല്‍എ നിയമപ്രകാരം ഇഡിക്ക് നല്‍കുന്ന മൊഴി തെളിവല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇഡി കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) സെക്ഷന്‍ 50 പ്രകാരം രേഖപ്പെടുത്തിയ പ്രതിയുടെ മൊഴിയുടെ സ്വീകാര്യതയും അതിന്റെ തെളിവു മൂല്യവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച വാക്കാല്‍ നിരീക്ഷിച്ചു.

പിഎംഎല്‍എ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മൊഴി തെളിവല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, കോടതിയില്‍ നല്‍കുന്ന മൊഴിയാണ് യഥാര്‍ത്ഥ തെളിവെന്നും വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മൊഴി സ്വീകരിക്കാമെങ്കിലും കോടതിയിലെ മൊഴിയാകും അന്തിമമെന്നും കോടതി നിരീക്ഷിച്ചു.

ഡല്‍ഹി വഖഫ് ബോര്‍ഡ് നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് എഎപി എംഎല്‍എ അമാനത്തുള്ള ഖാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഇതിലാണ് സുപ്രധാന നിരീക്ഷണം സുപ്രീം കോടതി നടത്തിയത്.

According to the Supreme Court, the statement given to the ED is not evidence under the PMLA Act

More Stories from this section

dental-431-x-127
witywide