സൽമാൻ ഖാന്റെ വസതിക്കുനേരെ വെടിയുതിർത്ത കേസ്; കസ്റ്റഡിലിരിക്കെ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു

മുംബൈ: ബോളിവിഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്കു നേരെ വെടിയുതിർത്ത കേസിലെ പ്രതികളിലൊരാൾ ബുധനാഴ്ച പോലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

മുംബൈയിലെ സൽമാൻ ഖാൻ്റെ വീടിന് പുറത്ത് വെടിയുതിർത്ത രണ്ട് ആക്രമികൾക്ക് ആയുധം നൽകിയെന്നാരോപിച്ചാണ് 32 കാരനായ അനൂജ് ഥാപാൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ വച്ച് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം മുംബൈയിലെ ജിടി ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. അധികം വൈകാതെ പ്രതി മരിച്ചു.

ഏപ്രിൽ 25 ന് പഞ്ചാബിൽ നിന്ന് മറ്റൊരു പ്രതി സോനു സുഭാഷ് ചന്ദറിനൊപ്പ (37)മാണ് ഥാപ്പനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.