കൊച്ചിയില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു: പ്രതിയെ ബന്ധുവീട്ടില്‍ നിന്നും പൊക്കി പോലീസ്

കൊച്ചി : പള്ളുരുത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. ലാല്‍ജു എന്നയാളാണ് കത്തിക്കുത്തേറ്റ് മരിച്ചത്. പ്രതി ഫാജിസിനെയാണ് പൊലീസ് പിടികൂടിയത്. പള്ളുരുത്തിയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. 2021ല്‍ കുമ്പളങ്ങിയില്‍ നടന്ന ലാസര്‍ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാല്‍ജു. ഇയാളെ കുത്തിയ ശേഷം ഫാജിസ് ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ലാല്‍ജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.