
ന്യൂഡൽഹി: നർമദാ ബച്ചാവോ ആന്ദോളൻ സ്ഥാപക മേധാ പട്കർക്കെതിരെ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ, മേധ കുറ്റക്കാരിയെന്ന് കോടതി. മേധ പട്കറിന് പിഴയോ രണ്ട് വർഷത്തെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിച്ചേക്കും. ശിക്ഷ സംബന്ധിച്ച വാദം മെയ് 30ന് കേൾക്കും.
2006ൽ ഫയൽ ചെയ്ത കേസ് ഡൽഹി കോടതിയുടെ പരിഗണനയിലാണ്. വെള്ളിയാഴ്ച മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമയാണ് ശിക്ഷ വിധിച്ചത്. തനിക്കും നര്‍മദ ബച്ചാവോ ആന്ദോളനുമെതിരേ പരസ്യം പ്രസിദ്ധപ്പെടുത്തിയതിന് മേധ ട്കർ, സക്‌സനേയ്‌ക്കെതിരേ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മേധയ്‌ക്കെതിരേ സക്‌സേന രണ്ട് കേസുകള്‍ കൊടുത്തു. ടെലിവിഷൻ ചാനലിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നു കാണിച്ചായിരുന്നു കേസ്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻജിഒയായ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിൻ്റെ തലവനായിരുന്ന ലെഫ്റ്റനൻ്റ് ഗവർണർ 2000 മുതലാണ് മേധാ പട്കറുമായി നിയമപോരാട്ടം ആരംഭിച്ചത്.














