
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ വേദിയായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ തിക്കിലും തിരക്കിലും യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സ്ഥിരം ജാമ്യാപേക്ഷ നല്‍കി നടന്‍ അല്ലു അര്‍ജുന്‍.
ഡിസംബര്‍ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററില്‍ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകന്‍ ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുകയാണ്. ഇതേത്തുടര്‍ന്ന് നടന്‍ അറസ്റ്റിലായിരുന്നു. പിന്നീട് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.
നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് നടന്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ പൊലീസിനോട് മറുപടി നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.