നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു; ഇപ്പോഴും വെന്‍റിലേറ്ററില്‍ തന്നെ

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ നില മാറ്റമില്ലാതെ തുടരുന്നു. സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ താരം മൂന്ന് ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുകയാണ്.

കോവളം ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തും നടിയുമായ ഗോപിക അനിൽ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.

തമിഴ്-മലയാളം സിനിമകളിൽ സജീവമായ അരുന്ധതി നായർ വിജയ് ആന്റണിയുടെ ‘സൈത്താൻ’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. 2018ൽ പുറത്തിറങ്ങിയ ഒറ്റയ്‌ക്കൊരു കാമുകൻ എന്ന ചിത്രിത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘പോർക്കാസുകൾ’ ആണ് അവസാനമായി അഭിനയിച്ച ചിത്രം. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide