
മുംബൈ: സ്വന്തം റിവോള്‍വര്‍ പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് നടന്‍ ഗോവിന്ദയ്ക്ക് പരുക്ക്. കാലിന് വെടിയേറ്റ ഗോവിന്ദയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മുംബൈയിലെ വീട്ടില്‍വച്ച് റിവോള്‍വര്‍ പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ വെടിയേറ്റത്. ഇന്ന് പുലര്‍ച്ചെ 4.45 ഓടെയായിരുന്നു സംഭവം. വീടിനു പുറത്തേക്ക് പോകുന്നതിനു മുന്‍പാണ് നടന്‍ റിവോള്‍വര്‍ പരിശോധിച്ചത്. റിവോള്‍വറിന് ലൈസന്‍സുണ്ട്.
തൊണ്ണൂറുകളില്‍ സൂപ്പര്‍ സ്റ്റാറായിരുന്ന നടന്‍ ഹാസ്യവേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഈ വര്‍ഷം മാര്‍ച്ചിലാണ് താരം ശിവസേനയിലെ എക്‌നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നത്.