നടന്‍ ജയറാമിന്റെ മകള്‍ മാളവിക വിവാഹിതയായി

ഗുരുവായൂര്‍: നടന്‍ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരന്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ക്ഷേത്രത്തിലെ വിവാഹചടങ്ങില്‍ പങ്കെടുത്തത്. നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മാളവികയും നവനീതും വിവാഹിതരായത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന നവനീത് ഗിരീഷ് പാലക്കാട് സ്വദേശിയാണ്.

More Stories from this section

family-dental
witywide