
നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേന്‍’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ ആളാണ് നിര്‍മല്‍. ചിത്രത്തില്‍ കൊച്ചച്ചനായാണ് വേഷമിട്ടത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. നിര്‍മാതാവ് സഞ്ജയ് പടിയൂരാണ് ഫേസ്ബുക്കില്‍ മരണവിവരം അറിയിച്ചത്.
2012ല്‍ പുറത്തിറങ്ങിയ ‘നവാഗതര്‍ക്ക് സ്വാഗതം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നിര്‍മ്മല്‍, ആമേന്‍, ദൂരം തുടങ്ങി അഞ്ച് ചിത്രങ്ങളില്‍ അഭിനയിച്ചു. നിര്‍മ്മല്‍ യൂട്യൂബ് വീഡിയോകളിലൂടെയും ശ്രദ്ധേയനാണ്.











