
പ്രശസ്ത ടിവി നടന്‍ ഋതുരാജ് സിംഗ് ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാന്‍ക്രിയാസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ബനേഗി അപ്നി ബാത്, ജ്യോതി, ഹിറ്റ്ലര്‍ ദീദി, ശപത്, വാരിയര്‍ ഹൈ, ആഹത്, അദാലത്ത്, ദിയ, ഔര്‍ ബാത്തി ഹം ലഡോ 2 തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ ഋതുരാജ് അഭിനയിച്ചിട്ടുണ്ട്.
ബദരീനാഥ് കി ദുല്‍ഹനിയ (2017), വാഷ്-പോസസ്ഡ് ബൈ ദി ഒബ്സസ്ഡ്, തുനിവ് (2023) തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യാരിയന്‍ 2 ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
ദ ടെസ്റ്റ് കേസ്, ഹേ പ്രഭു, ക്രിമിനല്‍, അഭയ്, ബാന്‍ഡിഷ് ബാന്‍ഡിറ്റ്സ്, നെവര്‍ കിസ് യുവര്‍ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇന്‍ ഹെവന്‍ സീസണ്‍ 2 എന്നിവയുള്‍പ്പെടെ നിരവധി വെബ് സീരീസുകളുടെ ഭാഗമായിരുന്നു റിതുരാജ്. മരണത്തിന് മുമ്പ് അനുപമ എന്ന സീരിയലില്‍ യശ്പാല്‍ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചുവരികയായിരുന്നു.










