29 ഹാജരാകണം: നടി തമന്നയ്ക്ക് മഹാരാഷ്ട്ര സൈബര്‍ വകുപ്പിന്റെ സമന്‍സ്; കാരണം ഇതാണ്

മുംബൈ: നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്ര സൈബര്‍ വകുപ്പ് സമന്‍സ് അയച്ചു. മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിംഗ്, വാതുവയ്പ്പ് ആപ്ലിക്കേഷന്റെ അനുബന്ധ സ്ഥാപനമായ ഫെയര്‍പ്ലേ ആപ്പില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023 എഡിഷന്‍ നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

താരത്തിനോട് ഏപ്രില്‍ 29-ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇതേ കേസില്‍ റാപ്പറും ഗായകനുമായ ബാദ്ഷായെയും ചോദ്യം ചെയ്തിരുന്നു. നടന്‍ സഞ്ജയ് ദത്തിന്റെയും നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെയും മാനേജര്‍മാരുടെ മൊഴി മഹാരാഷ്ട്ര സൈബര്‍ സെല്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide