
പുതുച്ചേരി: തമിഴ്നാടിനെ നടക്കിയ പുതുച്ചേരി കൊലപാതകത്തിൽ പ്രതികരണവുമായി നടനും തമിഴക വെട്രികഴകം നേതാവുമായി വിജയ്. പുതുച്ചേരിയിൽ കഴിഞ്ഞ ദിവസമാണ് ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തന്‍റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രികഴകത്തിന്‍റെ പേരില്‍ ഇറക്കിയ പ്രസ്താവനയിലാണ് കൊലപാതകത്തില്‍ വിജയ് പ്രതികരിച്ചത്.
മുതിയാൽപേട്ട സ്വദേശിനിയായ 9 വയസ്സുകാരി ലൈംഗികാതിക്രമത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണെന്നും മകളെ നഷ്ടപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ ഹൃദയവേദനയോടെ അനുശോചനം അറിയിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയവരെ കണ്ടെത്തി ശിക്ഷിക്കാൻ പുതുച്ചേരി സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് വെട്രി കഴകത്തിന്‍റെ പേരിൽ അഭ്യർത്ഥിക്കുന്നുവെന്നാണ്പത്രകുറിപ്പില്‍ പറയുന്നു.
രണ്ട് ദിവസമായി കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുതുച്ചേരി നഗരത്തിലെ അഴുക്കുചാലിൽ നിന്നാണ് കണ്ടെത്തിയത്. കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവത്തിൽ ഇതുവരെ നാലു പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
Actor Vijay condemns Puducherry 9 yearl old rape and murder