
ചെന്നൈ: തമിഴ് സിനിമ സൂപ്പർസ്റ്റാർ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിൻ്റെ പതാക ഇന്ന് ഔദ്യോഗികമായി പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10:30ന് വിജയ് പതാക ഉയര്‍ത്തും. സംഗീതജ്ഞൻ എസ് തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങിൽ പരിചയപ്പെടുത്തും. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരിയിലാണ്, വിജയ് തമിഴക വെട്രി കഴകം ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തത്. തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം തൂത്തുവാരിയ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ പാർട്ടി ഒരു രാഷ്ട്രീയ സംഘത്തെയും പിന്തുണച്ചില്ല.
മഞ്ഞ നിറത്തിലുള്ള പതാകയാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കേരളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി പ്രതിനിധികൾ പതാക പ്രകാശന ചടങ്ങിനെത്തും. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. വിജയുടെ അടുത്ത ചിത്രം ‘ദ ഗോട്ടി’ൻ്റെ റിലീസിന് ശേഷമായിരിക്കും സമ്മേളനം. നിലവിൽ വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ സമ്മേളന നഗരിക്ക് അനുമതി തേടിയിട്ടുണ്ട.