ജയ് ശ്രീറാമുമായി നടി രേവതി; “ആദ്യമായി, നമ്മൾ വിശ്വാസികളാണെന്ന് ഉറക്കെപ്പറഞ്ഞു” 

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടന്ന ഇന്നലെ തനിക്ക് മറക്കാനാവാത്ത ദിനമായിരുന്നുവെന്ന് നടി രേവതി. ഇതുവരെ ഇല്ലാത്ത ഒരു ഭാവം തനിക്കുണ്ടെന്ന് രാംലല്ലയുടെ വശ്യമായ മുഖം ബോധ്യപ്പെടുത്തി. ഹിന്ദുക്കളായി ജനിച്ചതുകൊണ്ട് നാം നമ്മുടെ വിശ്വാസത്തെ മറച്ചുപിടിച്ചുവെന്നത് അത്ഭുതകരമാണ്. മറ്റുളളവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിച്ചതാണെന്നും പോസ്റ്റിൽ പറയുന്നു.

ശ്രീരാമന്റെ തിരിച്ചുവരവ് പലരിലും മാറ്റങ്ങൾ വരുത്തി. വിശ്വാസികളാണെന്ന് നാം ആദ്യമായി ഉറക്കെപ്പറഞ്ഞുവെന്നും രേവതി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു

പോസ്റ്റിന്റെ പൂർണരൂപം

”ജയ് ശ്രീ റാം, ഇന്നലെ മറക്കാൻ കഴിയാത്ത ദിവസമായിരുന്നു. ഇതുവരെ ഇല്ലാത്ത ഒരു ഭാവം എനിക്കുണ്ടെന്ന് രാംലല്ലയുടെ വശ്യമായ മുഖം എന്നെ ബോധ്യപ്പെടുത്തി. എന്നിലത് വല്ലാത്തൊരു ആവേശം സൃഷ്ടിച്ചു. അതിൽ ഞാൻ അങ്ങേയറ്റം ആനന്ദിച്ചു. ഹിന്ദുക്കളായി ജനിച്ചതുകൊണ്ട് നാം നമ്മുടെ വിശ്വാസത്തെ മറച്ചുപിടിച്ചുവെന്നത് അത്ഭുതകരമാണ്. മറ്റുളളവരെ വേദനിപ്പിക്കാതിരിക്കാൻ നാം ശ്രമിച്ചു. മതേതര ഇന്ത്യയെയാണ് നമ്മൾ ആഗ്രഹിച്ചത്. മതവിശ്വാസത്തെ നമ്മൾ സ്വകാര്യമാക്കി. എല്ലാവരും അങ്ങനെ തന്നെയാവണം. ശ്രീ രാമന്റെ തിരിച്ചുവരവ് പലരിലും മാറ്റങ്ങൾ വരുത്തി. ആദ്യമായാവണം, നമ്മൾ വിശ്വാസികളാണെന്ന് ഉറക്കെപ്പറഞ്ഞു. ജയ് ശ്രീറാം.”

അതേസമയം നടി രേവതിയുടെ പോസ്റ്റിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ആരാണ് മതവിശ്വാസം ഉറക്കെപ്പറയാൻ സമ്മതിക്കാതിരുന്നതെന്ന് രേവതിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഉയരുന്ന ചോദ്യം.

അതേസമയം, വിശ്വാസിയെന്ന നിലയിൽ രേവതിക്ക് തന്റെ നിലപാട് പങ്കുവെയ്ക്കാൻ അവകാശമുണ്ടെന്ന തരത്തിൽ അവരെ പിന്തുണച്ചുകൊണ്ടും ചിലർ രംഗത്തുവരുന്നുണ്ട്.

Actress Revathy on Ayodhya Pran Pratishta