‘ബാത്ത്റൂമിലേക്കുള്ള വഴിയില്‍ വച്ച് ജയസൂര്യ കയറിപ്പിടിച്ചു, താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ മാപ്പ് പറഞ്ഞു’; ആരോപണത്തിലുറച്ച് നടി

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെയുള്ള ആരോപണത്തിൽ ഉറച്ച് നിന്ന് നടി. പിഗ്‍മാൻ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണു തനിക്കെതിരെ ജയസൂര്യയുടെ ഭാഗത്ത് നിന്നും അതിക്രമം ഉണ്ടായതെന്ന് നടി വെളിപ്പെടുത്തി. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തൽ.

അവിരാ റബേക്കയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. സാധാരണ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമാക്കാര്‍ വലിയ വിലകൊടുക്കാറില്ല. എനിക്ക് സോഷ്യല്‍ വര്‍ക്കര്‍ എന്ന മേല്‍വിലാസം കൂടിയുള്ളതിനാല്‍ ബഹുമാനത്തോടെയാണ് എല്ലാവരും പെരുമാറിയിരുന്നത്. ഇതിനിടെ ബാത്ത്റൂമിലേക്കുള്ള വഴിയില്‍ വച്ച് നടന്‍ എന്നെ കയറിപ്പിടിക്കുകയായിരുന്നു.

എനിക്ക് താല്‍പ്പര്യമില്ലെന്നു മനസിലായപ്പോൾ മാപ്പ് പറഞ്ഞു. നമുക്ക് പിടിച്ചുമാറ്റാൻ കഴിയാത്ത ശക്തമായിരുന്നു ജയസൂര്യയുടെ കൈകളെന്നും നടി പറഞ്ഞു. താൻ‌ രണ്ട് കോടി വാങ്ങിച്ചുവെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. അതിനു പിന്നില്‍ ഏതാനും യൂട്യൂബ് ചാനലുകളാണെന്നും അവർ പറഞ്ഞു.

actress sexual allegation against Actor Jayasurya

More Stories from this section

family-dental
witywide