ട്രൈസ്റ്റേറ്റ് ഐഒസിയിൽ സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന് വൈകിട്ട് 7ന്; മാത്യു കുഴൽനാടൻ എംഎൽഎ പങ്കെടുക്കും

ന്യൂയോർക്ക്: അഡ്വ.ഡോ. മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് റോക്‌ലാൻഡ് കൗണ്ടിയിൽ സ്വീകരണം നൽകും. ന്യൂയോർക്ക്, ന്യൂജഴ്‌സി, കനക്‌ടികട്ട് എന്ന ട്രൈസ്റ്റേറ്റിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിലാണ് സ്വീകരണം ക്രമീകരിച്ചിരിക്കുന്നത്. റോക്‌ലാൻഡ് കൗണ്ടി കോങ്കേഴ്സിൽ റൂട്ട് 9 വെസ്റ്റിലുള്ള ഓഡിറ്റോറിയത്തിലാണ് (331 Route 9W, Congers, NY 10920) സ്വീകരണ യോഗം ക്രമീകരിച്ചിരിക്കുന്നത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി അദ്ദേഹത്തിന് സ്വീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ട്രൈസ്റ്റേറ് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷവും നടത്തപ്പെടുന്ന സമ്മേളനത്തിൽ മുഖ്യ അതിഥിയായാണ് അദ്ദേഹം എത്തുന്നത്.

ഐഒസി ചുമതലക്കാരായ പോൾ കറുകപ്പള്ളിൽ, ജോർജ് എബ്രഹാം, ജോസഫ് കുരിയപ്പുറം, ജോസ് ജോർജ് ഷൈമി ജേക്കബ്, നോവാ ജോർജ്, മോഹൻ യാദവ് ബിജു വലിയകല്ലുങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണ യോഗം ക്രമീകരിച്ചിരിക്കുന്നത്. താല്പര്യമുള്ള എല്ലാ ജനാധിപത്യ വിശ്വാസികളെയും പ്രസ്തുത യോഗത്തിലേക്ക് സംഘാടകർ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
(1) Paul Karukappallil – (845) 553-5671
(2) Joseph Kuriappuram (845) 507-2667
(3) Noah George – (845) 293-9466
(4) Shaimi Jacob – (845) 445-1000

More Stories from this section

family-dental
witywide