അമേഠിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് വയനാടും നഷ്ടമാകും : പരിഹസിച്ച് മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോള്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് രാജകുമാരന്‍ രാഹുല്‍ഗാന്ധി തോല്‍ക്കുമെന്നും അതിനുശേഷം സുരക്ഷിതമായ സീറ്റ് തേടേണ്ടിവരുമെന്നുമാണ് മോദിയുടെ പരിഹാസം.

നന്ദേഡ്, ഹിംഗോലി മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനായി മഹാരാഷ്ട്രയിലെ നാന്ദേഡില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മോദി രാഹുലിനെ കടന്നാക്രമിച്ചത്.

ഇന്നലെ നടന്ന ആദ്യഘട്ട വോട്ടിംഗില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടായതെന്നും അമേഠിയില്‍ തോറ്റതിന് ശേഷം വയനാടും രാഹുലിന് നഷ്ടപ്പെടുമെന്നും അതിനാല്‍ കേരളത്തില്‍ പോളിംഗ് നടക്കുന്ന ഏപ്രില്‍ 26ന് ശേഷം സുരക്ഷിതമായ സീറ്റ് തേടേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

രാഹുലിനെ മാത്രമല്ല, അമ്മ സോണിയയേയും മോദി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ചില ഇന്ത്യന്‍ ബ്ലോക്ക് നേതാക്കള്‍ ലോക്സഭ വിട്ട് രാജ്യസഭയിലേക്ക് മാറിയെന്നാണ് സോണിയ ഗാന്ധിയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസിന്റെ മോശം ഭരണം പരിഹരിക്കാന്‍ താന്‍ 10 വര്‍ഷം ചെലവഴിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇനിയും ഒരുപാട് ജോലികള്‍ ചെയ്യേണ്ടതുണ്ടെന്നും കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും വികസനത്തിന് കോണ്‍ഗ്രസ് തടസ്സമാണെന്നും മോദി ആരോപിച്ചു.

More Stories from this section

family-dental
witywide