കോൺഗ്രസിന് പിന്നാലെ, സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്, കോടികൾ തിരിച്ചടക്കണം; കാരണം ‘പാൻ പിഴവ്’

ദില്ലി: 1700 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചുകൊണ്ട് കോൺഗ്രസിന് നൽകിയ നോട്ടീസ് വലിയ ചർച്ചയാകുന്നതിനിടെ ആദായ നികുതി വകുപ്പിൽ നിന്നും മറ്റൊരു വിവരം കൂടി പുറത്ത്. കോൺഗ്രസിന് മാത്രമല്ല, സി പി ഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയെന്നതാണ് ഏറ്റവും പുതിയ വിവരം. സി പി ഐയും കോടികൾ പഴ അടയ്ക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പാൻ കാർഡ് വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതിനാണ് സി പി ഐക്ക് പിഴ ചുമത്തിയിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. 11 കോടി രൂപ തിരിച്ച് അടയ്ക്കണമെന്നാണ് സി പി ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

After Congress, CPI gets I-T Dept notice for Rs 11-crore dues

More Stories from this section

family-dental
witywide