ജർമനിക്ക് പിന്നാലെ അമേരിക്കയും രംഗത്ത്, കെജ്രിവാളിന്‍റെ അറസ്റ്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു; ‘നീതിയുക്തവും സമയബന്ധിതവുമാകണം’

ദില്ലി: മദ്യനയ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് അമേരിക്ക രംഗത്ത്. ദില്ലി മുഖ്യമന്ത്രിയുടെ അറസ്റ്റിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് പറഞ്ഞതെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുതാര്യമായ നിയമനടപടികളെ എല്ലാക്കാലത്തും അമേരിക്ക പ്രോത്സാഹിപ്പിക്കാറുണ്ട്. നിയമ നടപടികൾ സുതാര്യവും നീതിയുക്തവും സമയബന്ധിതവുമാണ്. ഇന്ത്യയിലെ ഒരു പ്രമുഖ പ്രതിപക്ഷ നേതാവിന്‍റെ അറസ്റ്റ് അതുകൊണ്ടുതന്നെ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് പറഞ്ഞിരിക്കുന്നത്.

ജർമനിക്ക് പിന്നാലെ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന ശബ്ദമാണ് അമേരിക്കയുടേത്. ദില്ലി മുഖ്യമന്ത്രിയുടെ അറസ്റ്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന അമേരിക്കൻ വിദേശകാര്യ വക്താവിന്‍റെ പ്രതികരണത്തോടെ ഇന്ത്യ എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയണം. നേരത്തെ ജർമനിയുടെ പ്രതികരണത്തിന് ഇന്ത്യ രൂക്ഷമായാണ് മറുപടി നൽകിയത്.

After Germany, US reacts to Delhi CM Arvind Kejriwal arrest latest news

Also Read

More Stories from this section

family-dental
witywide