യാനയ്ക്ക് മതിയായി; ഇന്ത്യയിലെ അളവറ്റ സ്വാതന്ത്ര്യത്തെ കുറിച്ച് യുകെയിൽ പ്രസംഗിച്ചു മടങ്ങും വഴി ഡൽഹി എയർപോർട്ടിൽ ബാഗ് തുറന്നു പരിശോധന

എൻ്റെ മാതൃരാജ്യമായ ഇന്ത്യയിൽ ഞാൻ സർവ സ്വതന്ത്രയും സുരക്ഷിതയുമാണെന്ന് ലണ്ടനിൽ പ്രസംഗിച്ച് കയ്യടി നേടിയ കശ്മീരി മാധ്യമപ്രവർത്തക യാന മിർ ഡൽഹി എയർപോർട്ടിൽ തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് എക്സിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ്. ലണ്ടൻ പാർലമെൻ്റിൻ്റെ ഡൈവേഴ്സിറ്റി അംബാസിഡർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ഇന്ത്യയിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് യാന പ്ര സംഗിച്ചിരുന്നു. കശ്മീരിനെ കുറിച്ച് പ്രചരിക്കുന്നതെല്ലാം ശരിയായ കാര്യങ്ങളല്ലെന്നും യാന പറഞ്ഞിരുന്നു. മലാല യൂസഫ് സായിയെ പോലെ അഭയം തേടി യുകെയിലേക്ക് പോകേണ്ട ഗതികേട് തനിക്കില്ല എന്നും പറഞ്ഞുള്ള അവരുടെ പ്രസംഗം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രസംഗമൊക്കെ കഴിഞ്ഞ് തിരിച്ചു ഡൽഹി എയർപോർട്ടിലെത്തിയപ്പോഴാണ് . യാനയ്ക്ക് താൻ പ്രസംഗിച്ചത് ഇത്തിരി കടന്നുപോയോ എന്ന് സംശയം ഉദിച്ചത്. കാരണം മറ്റൊന്നുമല്ല. എയർപോർട്ടിൽ വച്ച് യാനയുടെ ലഗേജ് തുറന്നു പരിശോധിച്ചു. മറ്റുള്ളവരുടെ മുന്നിൽ വച്ച് ഒരു സ്ത്രീയുടെ ബാഗേജ് തുറന്നു പരിശോധിക്കുന്നത് ശരിയല്ല എന്നാണ് യാന പറയുന്നത്. മാത്രമല്ല, നൂറു നൂറു ചോദ്യങ്ങൾ കസ്റ്റംസ് തന്നോടു ചോദിച്ചത്രേ.. ലണ്ടൻകാർ തന്നെ കണ്ടത് ശക്തയായ ഒരു മാധ്യമ പ്രവർത്തകയായാണ് എന്നാൽ ഇന്ത്യൻ കസ്റ്റംസ് ഒരു ബ്രാൻഡഡ് കള്ളക്കടത്തുകാരിയായാണ് എന്നെ കരുതിയത് എന്നാണ് യാന എക്സിൽ കുറിച്ചിരിക്കുന്നത്.

എന്നാൽ, യാന കസ്റ്റംസ് പരിശോധനയോട് സഹകരിക്കാൻ വിസമ്മതിച്ചതിനാലാണ് ബാഗ് തുറന്നു പരിശോധിക്കേണ്ടി വന്നത് എന്നും അവരോട് മോശമായി പെരുമാറിയിട്ടില്ല എന്നും കസ്റ്റംസ് അറിയിച്ചു.

കസ്റ്റംസിനെ യാനയുടെ വൈറലായ പ്രസംഗം കേൾപ്പിച്ചിരുന്നെങ്കിൽ ഇതൊന്നും അനുഭവിക്കേണ്ടിവരില്ലായിരുന്നു എന്ന് ചിലർ കമൻ്റ് ഇട്ടിട്ടുണ്ട്.

After “Safe In India” Speech Kashmiri Journalist Yana Mir Accuses Delhi Customs of rude behavior

More Stories from this section

family-dental
witywide