മണ്ണിനടിയില്‍ വീണ്ടും ലോഹ സാന്നിധ്യം, അര്‍ജുന്റെ ലോറിയുടേതോ? തിരച്ചില്‍ ഊര്‍ജ്ജിതം

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലില്‍ വഴിത്തിരിവെന്ന് സൂചന. മണ്ണിനടിയില്‍ ലോഹ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ലോഹസാന്നിധ്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇപ്പോള്‍ ലോഹസാന്നിധ്യം ലഭിച്ച അതേ സ്ഥലത്തുനിന്നുതന്നെയാണ് നേരത്തെ അര്‍ജുന്റെ മൊബൈല്‍സിഗ്‌നല്‍ ലഭിച്ചതും. അതിനാല്‍ത്തന്നെ, അതേഭാഗത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയാണിപ്പോള്‍.

വെല്ലുവിളിയായി മഴ എത്തുന്നുണ്ടെങ്കിലും തിരച്ചില്‍ പുരോഗമിക്കുകയാണ്. കോഴിക്കോട്ടുനിന്നടക്കം ഒട്ടേറെ സന്നദ്ധപ്രവര്‍ത്തകരാണ് തിരച്ചിലിനായി ഷിരൂരില്‍ എത്തിയിട്ടുള്ളത്.