
തിരുവനന്തപുരം: ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. ഡോ. അനി എസ്.ദാസാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.10 ന് കൃഷിദര്‍ശന്‍ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അനി എസ് ദാസ് കുഴഞ്ഞുവീണത്.
ഹൃദയാഘാതമാണ് മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് അനി എസ് ദാസ്. കേരള ഫീഡ്‌സ് ലിമിറ്റഡ് എംഡി, കേരള കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ മേധാവി തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.