കുംഭമേളയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ AI സാങ്കേതികവിദ്യ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2025 ലാണ് പുതിയ രീതി പരീക്ഷിക്കുക.

കുംഭമേളയില്‍ നിരവധി പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ സുരക്ഷ, ശുചിത്വം, മറ്റ് സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഒരു മാനദണ്ഡം വേണ്ടത്‌ അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഗാ ഇവന്റിനായി ഈ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന പൊലീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

മാത്രമല്ല, യുപി ബ്രാന്‍ഡും ബ്രാന്‍ഡ് ഇന്ത്യയും ഉയര്‍ത്താനുള്ള അവസരമാണ് മേളയെന്നും ലോകമെമ്പാടുമുള്ള തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ഇവിടെയെത്താന്‍ ആകര്‍ഷിക്കുന്ന തരത്തില്‍ പരിപാടി സംഘടിപ്പിക്കാനും പ്രചരിപ്പിക്കാനും പ്രൊഫഷണല്‍ ഏജന്‍സികളെ ഉള്‍പ്പെടുത്തണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ടതുണ്ടെന്നും അതിനായി എ.ഐ സാങ്കേതികവിദ്യയുടെ പ്രയോജനം പൊലീസ് വകുപ്പ് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide