ടേക്ക് ഓഫിനിടെ എയര്‍ കാനഡയ്ക്ക് തീ പിടിച്ചു ; പൈലറ്റിന്റെ അവസരോചിത ഇടപെടലില്‍ തിരിച്ചിറക്കി, വീഡിയോ

ടൊറന്റോ: ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയരുന്നതിന് മുമ്പ് എയര്‍ കാനഡയുടെ ബോയിംഗ് ഫ്‌ലൈറ്റ് എസി 872 വിമാനത്തിന് തീപിടിച്ചു. പൈലറ്റിന്റെ അവസരോചിത ഇടപെടലില്‍ സുരക്ഷിതമായി വിമാനം തിരിച്ചിറക്കി. 400 യാത്രക്കാരും ക്യാബിന്‍ ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കു പറ്റിയിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

ജൂണ്‍ 5 ന് വൈകുന്നേരമാണ് അപകടമുണ്ടായത്. പാരീസിലേക്ക് പോകുകയായിരുന്ന വിമാനത്തിന് ദുരന്തത്തില്‍ അവസാനിച്ചേക്കാവുന്ന ഭയാനകമായ ഒരു തിപിടുത്തമാണ് ഉണ്ടായത്. എന്നാല്‍ വളരെപ്പെട്ടന്നുള്ള ഇടപെടലില്‍ പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു.

വിമാനം രാത്രി 8:46 ന് വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരുന്നതിനിടെയായിരുന്നു സംഭവം. എന്നാല്‍ തിരികെ 9:50 ന് ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയായിരുന്നു. വലത് എഞ്ചിനില്‍ നിന്ന് ഒരു തീ മിന്നിമറയുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. പിന്നീട് ഇടയ്ക്കിടെ തീ ഉയരുന്നതും കാണാം. ഒരു ദുരന്തം ഒഴിവാക്കി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞത് കയ്യടിനേടുകയാണ്.

More Stories from this section

family-dental
witywide