
കണ്ണൂര്‍: രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധി തുടരുന്നു. നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സര്‍വ്വീസുകളാണ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് റദ്ദാക്കിയത്.
കണ്ണൂരില്‍ നിന്ന് കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഷാര്‍ജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് ഇതുവരെ 4 വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. മസ്‌കറ്റ്, ദമാം വിമാനങ്ങളാണ് ഇന്നലെ സര്‍വീസ് നിര്‍ത്തിവെച്ചത്. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ എംഡി അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ ഇന്ന് രാവിലെ മുതല്‍ യാത്ര ചെയ്യാനാകാതാകെ വലയുകയാണ്. യാത്ര തുടരാന്‍ കഴിയാതെ പോയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളില്‍ നിന്ന് കൃത്യമായ അറിയിപ്പോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ യാത്രക്കാര്‍ക്ക് ലഭിച്ചില്ലെന്ന പരാതിയും ഉയരുന്നുണ്ട്.